കൊളച്ചേരി :- ശക്തമായ കാറ്റിലും മഴയിലും നാലാംപീടികയിൽ പള്ളിക്ക് സമീപത്തെ മരം കടപുഴകി വീണു. റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെയാണ് ആൽമരം റോഡിന് കുറുകെയായി നിലംപതിച്ചത്.
മരം വീണത് ശ്രദ്ധയിൽപ്പെടാതെ എത്തിയ ബൈക്ക് യാത്രക്കാരന് മരത്തിലിടിച്ച് വീണ് പരിക്കേറ്റു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി തന്നെ ജെസിബി ഉപയോഗിച്ച് മരം നീക്കം ചെയ്തുകൊണ്ട് ഗതാഗതം പുനസ്ഥാപിച്ചു.