സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു


കൊളച്ചേരി :- സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷകെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. 

ഇത്തരത്തിൽ നിലനിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം തുടർന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും പഞ്ചായത്ത് രാജ് നിയമം 238, ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി എന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Previous Post Next Post