ബാലസംഘം തെക്കെക്കര, മടപ്പുര യൂണിറ്റ് സമ്മേളനവും കളിയരങ്ങ് ക്യാമ്പും സംഘടിപ്പിച്ചു


ചേലേരി :- ബാലസംഘം തെക്കെക്കര, മടപ്പുര യൂണിറ്റുകളുടെ സംയുക്ത സമ്മേളനവും 'കളിയരങ്ങ്' കുട്ടികളുടെ ക്യാമ്പും സംഘടിപ്പിച്ചു. സമ്മേളനവും അനുമോദന സദസ്സും കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു. അനാമിക ഇ.പി, അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ ക്യാമ്പ് കളിയരങ്ങിന് ബാലസംഘം ഏരിയ കമ്മിറ്റി അംഗം വൈഷ്ണവ് ചെറുപഴശ്ശി നേതൃത്വം നൽകി. 

യൂണിറ്റ് പരിധിയിലെ LSS, USS, +2, SSLC പരീക്ഷകളിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും തെക്കെക്കര അംഗൻവാടിയിൽ നിന്ന് വിരമിച്ച പി.കെ അജിതയെയും പരിപാടിയിൽ അനുമോദിച്ചു. വില്ലേജ് സെകട്ടറി അഭിനവ് വി.വി, വില്ലേജ് ജോ: കൺവീനർ, ചന്ദ്രൻ.കെ എന്നിവർ സംസാരിച്ചു, വില്ലേജ് കമ്മിറ്റി അംഗം നിഷാകുമാരി, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തൃഷ സ്വാഗതം പറഞ്ഞു.

Previous Post Next Post