കൊച്ചി :- രാജ്യത്തെ കാപ്പി ഉത്പാദനം കിതയ്ക്കുമ്പോഴും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കയറ്റുമതിവരുമാനം ഇരട്ടിയിലധികമായി ഉയർന്നു. 2024-25 സാമ്പത്തിക വർഷം 181 കോടി ഡോളറിന്റെ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയത്. അതായത്, ഏതാണ്ട് 15,500 കോടി രൂപ. 2014-15 സാമ്പത്തിക വർഷത്തിൽ ഇത് 80 കോടി ഡോളറായിരുന്നു (അന്നത്തെ ഡോളർമൂല്യം അനുസരിച്ച് 5,142 കോടി രൂപ).അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽആവശ്യം ഉയർന്നിട്ടും രാജ്യത്ത് കാപ്പിയു ടെ ഉത്പാദനത്തിൽ കാര്യമായ വർധ നയുണ്ടായിട്ടില്ല. 2014-15 സാമ്പത്തിക വർഷം 3.45 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ ആകെ ഉത്പാദിപ്പിച്ചത്. 2024-25 സാമ്പത്തിക വർഷം ഇത് 3.52 ലക്ഷം ടൺ മാത്രമായാണ് ഉയർന്നത്.
കേരളത്തിലും തമിഴ്‌നകഴിഞ്ഞ പതിറ്റാണ്ടിലായി സ്ഥിരതയി ല്ലാത്ത വർധനയാണ് ഇന്ത്യയിൽനിന്നു ള്ള കാപ്പി കയറ്റുമതിയിലുണ്ടായതെന്നാ ണ് വാണിജ്യ മന്ത്രാലയത്തിൻ്റെ കണ ക്കുകളിൽനിന്ന് വ്യക്തമാകുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ 80 കോടി ഡോളറായിരുന്ന കയറ്റുമതി, 2015-16 സാമ്പത്തിക വർഷം 78 കോടി ഡോള റായി കുറഞ്ഞു. തുടർന്നുള്ള രണ്ട് സാ മ്പത്തിക വർഷങ്ങളിൽ കയറ്റുമതിയിൽ വർധനയുണ്ടായെങ്കിലും പിന്നീട് ഇടിയു കയായിരുന്നു.
2021-22-ൽ കയ റ്റുമതി ആദ്യമായി 100 കോടി ഡോളർ കടന്ന്, 102 കോടി ഡോളറിലെത്തി. ഇതിനുശേഷം സ്ഥിരതയോടെ . വർധനയുണ്ടാ - യി. തൊ = ട്ടടുത്ത - വർഷ ങ്ങളിൽ നെ കയറ്റുമതി വർധിച്ചു. 2024-25 സാ മ്പത്തിക വർഷം ഇത് 181 കോടി ഡോ ളറിലെത്തി. കഴിഞ്ഞ നാലുവർഷംകൊ ണ്ടുമാത്രം 151 ശതമാനമാണ് കയറ്റുമതി യിലുണ്ടായ വർധന.ഉത്പാദനത്തിൽ അത്രത്തോളം വർധ നയില്ലെങ്കിലും ഇന്ത്യൻ കാപ്പിയുടെ മൂല്യ ത്തിലുണ്ടായ വർധനയാണ് കയറ്റുമതിയി ലെ മികച്ച നേട്ടത്തിനു പിന്നിൽ.
അൻപതോളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ കാപ്പി കയറ്റുമതി ചെയ്യുന്നത്. ഇതിൽ 18.09 ശതമാനം വിഹിതത്തോ ടെ ഇറ്റലിയാണ് ഏറ്റവും വലിയ വിപണി. ജർമനി (11.01%), ബെൽജിയം (7.47%), റഷ്യ (5.28%), യുഎഇ (5.09%), യുഎസ് (4.54%), ലിബിയ (3.87%) എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ.കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് കാപ്പി ഉത്പാദനത്തിലെ പ്രധാനികൾ. രാജ്യ ത്തെ ആകെ കാപ്പി ഉത്പാദനത്തിൻ്റെ 70 ശതമാനവും കർണാടകത്തിൽ നിന്നാണ്.