കുറ്റ്യാട്ടൂർ:- സലഫി സ്കൂളിന് സമീപം പുളിക്കൽ രമേശൻ, പി ശ്രീജിത്ത് (ചീമൻ) എന്നിവരുടെ സ്മരണാർഥം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനായി സമർപ്പിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വേശാല ലോക്കൽ കമ്മിറ്റി അംഗം കെ ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ, പഞ്ചായത്ത് അംഗം കെ പി ചന്ദ്രൻ, വലിയ വെളിച്ചം പറമ്പ് ബ്രാഞ്ച് സെക്രട്ടറി വി വി പ്രസാദ്, വെള്ളോലിപ്പിൻ ചാൽ ബ്രാഞ്ച് സെക്രട്ടറി പി സജേഷ് എന്നിവർ സംസാരിച്ചു.