മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. ഞായറാഴ്ചകളിലാണ് സർവീസ്. വൈകീട്ട് 5.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.35-ന് ഹൈദരാബാദിലെത്തും. തിരികെ ഹൈദരാബാദിൽ നിന്ന് 7.10- ന് പുറപ്പെട്ട് രാത്രി 8.40-ന് കണ്ണൂരിലെത്തിച്ചേരും.
എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് നടത്തുന്ന മൂന്നാമത്തെ ആഭ്യന്തര സർവീസാണ് ഹൈദരാബാദ് സെക്ടറിലേത്. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കണ്ണൂർ-ഹൈദരാബാദ് സെക്ടറിൽ ഇൻഡിഗോ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.