തളിപ്പറമ്പ് :- സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കീഴറയിലെ ആദിത്യൻ (20) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. രാധാകൃഷ്ണൻ-ഷൈജ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡരികിൽ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ദേഹത്ത് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.