നാറാത്ത് :- കേരള സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ് മത്സരവും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടിയുടെ നാറാത്ത് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു.
കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ടും മെമ്പറുമായ പി.മിഹ്റാബി, പി.കെ ജയകുമാർ, സ്കൂൾ എച്ച്.എം ഇന്ദിര ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കാണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ.ജി, കുറിയ കൃഷ്ണൻ, കെ.രാജൻ, വി.സി ഗീത, ജംഷീർ കെ.വി തുടങ്ങിയവർ പങ്കെടുത്തു.