മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ സർവീസ് ആക്ടിവിറ്റികൾ സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റ ഭാഗമായി മയ്യിൽ വേളം ശ്രീ മഹാഗണപതി ക്ഷേത്ര അങ്കണത്തിൽ വിവിധയിനം സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. വിശപ്പ് രഹിത സമൂഹനന്മക്കായി ലയൺസ് ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ മലപ്പട്ടത്തെ കാർത്തിയായനിക്കും മകൾക്കും പലവ്യഞ്ജന സാധനങ്ങളും സാമ്പത്തിക സഹായവും നൽകി.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് എ.കെ രാജ്മോഹൻ, സെക്രട്ടറി പി.രാധാകൃഷ്ണൻ, സോണൽ ചെയർപേഴ്സൺ പി.കെ നാരായണൻ, എ.ഗോപിനാഥൻ, കെ.വി സുഭാഷ്, കെ.വി ശിവരാമൻ, കെ.എം ജയൻ, രാജേഷ്, വി.വി വിനോദ്, ഗീത വിനോദ്, ബ്രഹ്മശ്രീ മാക്കന്തേരി ദാമോദരൻ നമ്പൂതിരി, കെ.പ്രതീഷ് എന്നിവർ പങ്കെടുത്തു.