SDPI ചിറക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ ക്ലാസ്സും യൂത്ത് ബ്രാഞ്ച് രൂപീകരണവും സംഘടിപ്പിച്ചു


ചിറക്കൽ :- SDPI ചിറക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ ക്ലാസ്സും യൂത്ത് ബ്രാഞ്ച് രൂപീകരണവും കാട്ടാമ്പള്ളി എസ്‌ കെ കോംപ്ലക്സിൽ നടന്നു. ഹാശിഫ് അലി അധ്യക്ഷത വഹിച്ചു."രാഷ്ട്ര സേവനം സാമൂഹ്യ ബാധ്യത" എന്ന വിഷയത്തിൽ മിശൽ അബ്ദുൽ റഹ്മാൻ ക്ലാസ്സെടുത്തു. 

ജീവൻ രക്ഷയുടെ ഭാഗമായ CPR ചെയ്യുന്നതും, ആക്സിഡൻ്റ്, വൈദ്യുതി ആഘാതമേൽക്കൽ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ കൂടിവരുന്ന സാഹചര്യത്തിൽ സഹജീവികളെ രക്ഷപ്പെടുത്തുന്നത്തിൻ്റെ ഭാഗമായുള്ള ഇടപെടലുകൾ എങ്ങിനെ നടത്താമെന്നതിനെ കുറിച്ചുള്ള ക്ലാസ് നവാസ് ടി.കെ നയിച്ചു. പഞ്ചായത്ത് സെക്രട്ടറി മിഫ്താഹ് കൊല്ലറത്തിക്കൽ സ്വാഗതവും ജോയിൻ സെക്രട്ടറി മിസ്ഫർ നന്ദിയും പറഞ്ഞു.

യൂത്ത് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് : ടി.ഷാഹിദ്

വൈസ് പ്രസിഡൻ്റുമാർ : യാസീൻ പി.പി, റബീഹ്

സെക്രട്ടറി : സിനാൻ വി.പി

ജോയിൻ സെക്രട്ടറിമാർ : നിഹാദ്, മിസ്ഫർ

ട്രഷറർ : ആമിർ അഷറഫ് 

Previous Post Next Post