ശ്രീനഗർ :- ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തി മേഖലയായ പർഗാനയിലെ പാക്ക് പോസ്റ്റിൽ പാക് പതാക പുനഃസ്ഥാപിച്ചു. രണ്ടു ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യ തിരിച്ചടിക്കും എന്ന് ഭയന്ന് പാകിസ്ഥാൻ പോസ്റ്റ് ഒഴിഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുർന്നാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിരിക്കുന്നത്. പാക്ക് റേഞ്ചേഴ്സിനാണ് ഈ പോസ്റ്റിന്റെ ചുമതല.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വലിയ തിരിച്ചടി ഉണ്ടാവും എന്ന തിരിച്ചറിവിൽ അതിർത്തി മേഖലകളിൽ പാക്കിസ്ഥാൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പാക് റേഞ്ചേഴ്സ് പിന്മാറുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. പാക്കിസ്ഥാൻ അധീനതയിലുള്ള പല പോസ്റ്റുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതാക ഉയർത്തിയിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും പർഗാനയിലെ അന്താരാഷ്ട്ര അതിർത്തിയിലെ പാക് പോസ്റ്റിൽ പതാക ഉയർന്നിരിക്കുകയാണ്.