സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് മലപ്പട്ടം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു


മലപ്പട്ടം :- സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഇത്തരം മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്‌ത്‌ അപകട സാധ്യത ഒഴിവാക്കേണ്ടതാണെന്ന് മലപ്പട്ടം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഇത്തരത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും പഞ്ചായത്ത് രാജ് നിയമം 238, ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി എന്നും പഞ്ചായത്ത് അറിയിച്ചു.

Previous Post Next Post