പയ്യന്നൂരിൽ മർദ്ദനമേറ്റ് വയോധിക മരിച്ച സംഭവത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി


പയ്യന്നൂർ :- പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി. പേര മകൻ റിജുവിനെതിരെയാണ് കേസെടുത്തത്. 88 കാരി കാർത്ത്യായനിയാണ് കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്. 

തലയ്ക്കേറ്റ ക്ഷതത്തിലുണ്ടായ ആന്തരിക രക്ത സ്രാവമാണ് മരണ കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഈ മാസം 11 മുതൽ ചികിത്സയിലായിരുന്നു കാർത്യായനി. വയോധികയെ മർദ്ദിച്ച കേസിൽ പേരമകൻ റിജുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. 

Previous Post Next Post