ചട്ടുകപ്പാറ:- വലിയവെളിച്ചം പറമ്പ് നവോദയ വായനശാല 'വർണകൂടാരം' നിശാക്യാമ്പ് സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി വൈസ് ചെയർമാൻ പ്രഭാകരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലവേദി അംഗം സി ശ്രീനന്ദ അധ്യക്ഷത വഹിച്ചു.
ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മനോജ് മാസ്റ്റർ ക്യാമ്പ് നയിച്ചു. വായനശാല സെക്രട്ടറി കെ വി ദിവ്യ സ്വാഗതവും വായനശാല ലൈബ്രേറിയൻ സി റീന നന്ദിയും പ്രകാശിപ്പിച്ചു