പാപ്പിനിശ്ശേരി :- SDPI പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബോട്ടുജെട്ടി എ.ആർ ഹെറിറ്റേജിൽ നടന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയും ജനാധിപത്യവും നിലനിർത്താൻ ത്യാഗം അനിവാര്യമാണെന്ന് പി.കെ ഉസ്മാൻ പറഞ്ഞു. രാജ്യം ഫാഷിസ്റ്റുകൾ സമ്പൂർണമായും കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ ജീവത്യാഗം ഉൾപ്പെടെ നൽകി വീണ്ടെടുക്കാൻ നാം മുന്നോട്ടു വരണമെന്നും കൂട്ടിച്ചേർത്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മഹ്റൂഫ് പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, വാർഡ് മെംബർമാരായ സി.ഷാഫി, കെ.വി മുബ്‌സിന , വിമൻ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ ട്രഷറർ ഫാത്തിമ, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി ഫിറോസ് പാറക്കൽ എന്നിവർ സംസാരിച്ചു.