കണ്ണൂർ - ഫുജൈറ ഇൻഡിഗോ പ്രതിദിന സർവീസ് ആരംഭിച്ചു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. യുഎഇയിലെ ഫുജൈറയിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ സർവീസാണിത്. കണ്ണൂരിൽ നിന്ന് രാത്രി 8.55-ന് പുറപ്പെട്ട് 11.25-ന് ഫുജൈറയിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിലെത്തും.

കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര സർവീസ് നടത്തുന്ന 12-ാമത്തെ സെക്ടറാണ് ഫുജൈറ. കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള അഞ്ചാമത്തെ സർവീസ് കൂടിയാണിത്. ഫുജൈറ വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് എത്തിച്ചേരുന്നതിന് ദുബായ്, ഷാർജ, അജ്‌മാൻ, ഉംഅൽ കുവൈൻ, റാസൽഖൈമ, ദിബ്ബ എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ ബസ് സർവീസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ നടന്ന സർവീസ് ഉദ്ഘാടനച്ചടങ്ങിൽ കിയാൽ എംഡിസി. ദിനേശ് കുമാർ, കിയാൽ, ഇൻഡിഗോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post