കേരളത്തിൽ അപകടമരണങ്ങൾ കുറഞ്ഞു ; അപകടങ്ങൾ കുറയുന്നില്ല


തിരുവനന്തപുരം :- സംസ്ഥാനത്ത് രണ്ടുവർഷങ്ങളിലായി അപകടമരണങ്ങൾ കുറയ്ക്കാനായെങ്കിലും അപകടങ്ങൾ കുറയുന്നില്ല. പോലീസിൻ്റെ കണക്കനുസരിച്ച് ഈ വർഷം ഫെബ്രുവരി വരെ മാത്രം നടന്നത് 8464 റോഡപകടങ്ങൾ. 638 പേർക്കാണ് ജീവൻ നഷ്ടമായത്. 9703 പേർക്ക് പരിക്കേറ്റു.

കഴിഞ്ഞവർഷം 48,919 റോഡപകടങ്ങളുണ്ടായി. 2023-ൽ 48,091 അപകടങ്ങളും. നിരത്തുകളിൽ മരിച്ചവരുടെ എണ്ണത്തിൽ മുൻവർഷത്തെ. അപേക്ഷിച്ച് ചെറിയ കുറവുണ്ടായി. 2024-ൽ 3774 പേരാണ് അപകടത്തിൽ മരിച്ചത്, തൊട്ടുമുൻപുള്ള വർഷം 4080 പേരും.

Previous Post Next Post