KS & AC സുവർണ്ണ ജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സാഹിതീയം - 2025 ലിറ്റററി ഫെസ്റ്റും വിഷ്ണുഭാരതീയൻ സ്മാരക പ്രഭാഷണവും മേയ് 18 ന്


കരിങ്കൽക്കുഴി :- KS & AC സുവർണ്ണ ജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിതീയം - 2025 ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനവും വിഷ്ണുഭാരതീയൻ സ്മാരക പ്രഭാഷണവും മേയ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് കരിങ്കൽക്കുഴി തിലക്ക് പാർക്കിൽ വെച്ച് നടക്കും.

'കേരളീയ നവോത്ഥാനം പരിമിതികൾ, പ്രതിസന്ധികൾ, എന്ന വിഷയത്തിൽ തുഞ്ചൻപറമ്പ് മലയാള സർവകലാശാല എഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ: അനിൽ ചേലേമ്പ്ര സംസാരിക്കും. തുടർന്ന് എഴുത്തുകാരുമായി മുഖമുഖം സംവാദം രചനകളെ വിലയിരുത്തൽ സൃഷ്ടികളുടെ അവതരണം എന്നിവ നടക്കും.



Previous Post Next Post