പാമ്പുരുത്തി പാലത്തിന് 5 കോടി, കൊളച്ചേരി തവളപ്പാറ സ്റ്റേഡിയത്തിന് 2 കോടി ; മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം എന്നിവിടങ്ങളിലും വികസനക്കുതിപ്പുമായി ബജറ്റ്


കൊളച്ചേരി :- തളിപ്പറമ്പ് മണ്ഡലത്തിന് വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. വിദ്യഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, പാലങ്ങൾ, ടൂറിസം, തീരദേശ സംരക്ഷണം തുടങ്ങിയ സമഗ്ര മേഖലകളെയും സ്പർശിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായി അനുവദിച്ചിരിക്കുന്നത്. തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

പ്രധാന പ്രഖ്യാപനങ്ങൾ 

1. നാടുകാണിയിൽ സർക്കാർ കോളേജ് -20 കോടി.

2. ചപ്പാരപടവ് പഞ്ചായത്തിലെ തടിക്കടവ് വിയർ കം ബ്രിഡ്ജ് (ഇൻവെസ്റ്റിഗേഷൻ) 15 ലക്ഷം.

3. കൊളന്ത കടവ് പാലം 15 കോടി.

4. പൊക്കുണ്ട് തേർത്തല-തേറളായി റോഡ് -7 കോടി.

5. ചൂളിയാട് കടവ്-പാവന്നൂർ കടവ് മുനമ്പ് കടവ് തീരദേശ റോഡ് - 3 കോടി (മലപ്പട്ടം).

6. മയ്യിൽ നഗര സൗന്ദര്യവത്കരണം - 5 കോടി.

7. തളിപ്പറമ്പ് കോടതി സമുച്ഛയം -10 കോടി.

8. പറശ്ശിനിക്കടവ് റസ്റ്റ്‌ ഹൗസ് നിർമാണം (രണ്ടാം ഘട്ടം ) -5 കോടി.

9. വ്യവസായ പാർക്ക്‌ -3 കോടി (മലപ്പട്ടം).

10. പന്നിയൂർ എൽപി സ്കൂൾ ഗ്രൗണ്ട് - 1 കോടി (കുറുമാത്തൂർ).

11. തളിപ്പറമ്പ് നഗര സൗന്ദര്യവത്കരണം - 2 കോടി.

12. വെങ്ങാറമ്പ്- ചിറവയൽ- ചട്ടുകപ്പാറ- പൊറോളം- എട്ടെയാർ റോഡ് മേക്കാഡം ടാറിങ്- 8 കോടി (കുറ്റ്യാട്ടൂർ).

13. ഫയർ സ്റ്റേഷൻ കെട്ടിട നിർമാണം (രണ്ടാം ഘട്ടം ) -2.5 കോടി.

14. കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി തിരദേശ റോഡ് -3 കോടി (പരിയാരം).

15. തവളപ്പാറ സ്റ്റേഡിയം -2 കോടി (കൊളച്ചേരി).

16. കരിമ്പം കൃഷി തോട്ടത്തിൽ ഓഡിറ്റോറിയം നവീകരണം- 1 കോടി.

17. തളിപ്പറമ്പ് ഫയർ സ്റ്റേഷൻ (രണ്ടാം ഘട്ടം) -2.5 കോടി

18. മണ്ഡലത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾസ് റസ്റ്റ്‌ റൂം -50 ലക്ഷം (10ലക്ഷം വകയിരുത്തി).

19. ധർമശാല സൗന്ദര്യവത്കരണം -1 കോടി (ആന്തൂർ).

20. കുറുമാത്തൂർ തെയ്യം മ്യൂസിയം (രണ്ടാം ഘട്ടം ) -1 കോടി.

21. വിമെൻ കോ വർക്കിങ് സെന്റർ ഷീ ലോഡ്ജ് -2 കോടി (തളിപ്പറമ്പ്).

22. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണം -1 കോടി (20 ലക്ഷം വകയിരുത്തി).

23. പാമ്പുരുത്തി പാലം - 15 കോടി (കൊളച്ചേരി).

24. കോൾത്തുരുത്തി പാലം -5 കോടി (1 കോടി വകയിരുത്തി).

25. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ സ്റ്റേജ്, ഓഡിറ്റോറിയം, ഓപ്പൺ ജിം നിർമാണം -2 കോടി.

26. പനങ്ങാട്ടൂർ ആരോഗ്യ സബ് സെന്റർ, പകൽ വീട് നിർമാണം -1 കോടി (പരിയാരം).

27. മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡ് അഭിവൃദ്ധിപ്പെടുത്തൽ -3 കോടി (60 ലക്ഷം വകയിരുത്തി).

28. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം നവീകരണം -25 ലക്ഷം (5 ലക്ഷം വകയിരുത്തി).

29. മണ്ഡലത്തിലെ വിവിധ തീരങ്ങളുടെ സംരക്ഷണം -2 കോടി (40 ലക്ഷം വകയിരുത്തി).

30. കാലികടവ് കരിമ്പം കുറ്റിക്കോൽ പുഴ നവീകരണം -5 കോടി (കുറുമാത്തൂർ).

31. ആന്തൂർ നഗരസഭയിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ -1 കോടി.

32. ബസ്‌ സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് -5 കോടി (മയ്യിൽ).


Previous Post Next Post