MSF 'സിന്ദാബാദ്' ക്യാമ്പയിന് തുടക്കം;മണ്ഡലംതല ഉദ്ഘാടനം നാളെ ദാലിൽ

 


​കൊളച്ചേരി: msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്' മണ്ഡലംതല ഉദ്ഘാടനം ജൂൺ 20-ന് നടക്കും. മണ്ഡലത്തിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 'സിന്ദാബാദ്' എന്ന പേരിൽ പുതിയ ക്യാമ്പയിന് msf തുടക്കം കുറിക്കുന്നത്.

​കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ ശാഖയിൽ വെച്ച് വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുസ്‌ലിം  യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ജാബിർ പാട്ടയം മുഖ്യാതിഥിയാകും. msf , മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം,  പഞ്ചായത്ത്, ശാഖാ നേതാക്കൻമാർ പങ്കെടുക്കും.

Previous Post Next Post