സെൻസസ് സെൽഫ് എന്യൂമറേഷന്റെ ഭാഗമായി ടി പത്മനാഭനും ജിൻഷ ഗംഗയും


കണ്ണൂർ:-സെൻസസ് 2027ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന്റെ ഭാഗമായി സാഹിത്യലോകത്തെ ടി. പത്മനാഭനും ജിൻഷ ഗംഗയും. സെൻസസ് ഉദ്യോഗസ്ഥർ ടി പത്മനാഭന്റെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് സെൽഫ് എന്യൂമറേഷന് ആവശ്യമായ സഹായം നൽകിയത്. സെൻസസ് ഓപറേഷൻസ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ, അഡീഷൽ ജില്ലാ സെൻസസ് ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് എന്നിവർ സഹായത്തിനെത്തി.

യുവ എഴുത്തുകാരി ജിൻഷ ഗംഗ വായന മാസാചാരണം ജില്ലാതല പരിപാടിയിൽ വെച്ചാണ് സെൽഫ് എന്യൂമറേഷന്റെ ഭാഗമായത്.  സെൽഫ് എന്യൂമറേഷൻ വിജയകരമായി പൂർത്തിയാക്കിയ ഇരുവർക്കും മൊബൈൽ ഫോണിൽ 11 അക്കങ്ങളുള്ള എസ്.ഇ ഐഡി നമ്പർ ലഭിച്ചു.



Previous Post Next Post