തിരുവനന്തപുരം :- എസ്എസ്എൽസി പരീക്ഷാഫലം നാളെ മേയ് 9 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. തുടർന്ന് പരീക്ഷാഭവൻ, കൈറ്റ്, പിആർഡി തുടങ്ങിയവയുടെ വെബ്സൈറ്റുകളിൽ നിന്നു വിദ്യാർഥികൾക്ക് ഫലം അറിയാനാകും.
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി പരീക്ഷയെഴുതിയ 4,27,021 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇതിനൊപ്പം പ്രഖ്യാപിക്കും.