തളിപ്പറമ്പ്:-കുറുമാത്തൂർ ഡയറി ജുമാമസ്ജിദിന് സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കിണറ്റിൽ എറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു . ഇതേ തുടർന്ന് മാതാവ് എംപി മുബഷിറയെ പോലീസ് കസ്റ്റഡിയിൽ വീട്ടിൽ ചോദ്യം ചെയ്യുകയാണ്
ഇന്നലെ രാവിലെ 9 30 ഓടെ ആയിരുന്നു ഹിലാൽ മൻസിലിലെ ജാബിറിന്റെ മകൻ അമീഷ് അലൻ ജാബിർ കിണറ്റിൽ വീണത് . കുട്ടിയെ കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണു എന്നാണ് മാതാവ് പറഞ്ഞത് മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കുറുമാത്തൂർ കടവിനടുത്ത് പി പി നാസർ 24 താഴ്ചയിലുള്ള കിണറ്റിലേക്ക് ഇറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇരുമ്പ് ഗ്രില്ലം ആൽമറയുമുള്ള കിണറിന് വലയുമുണ്ട് അതിലൂടെ കുട്ടി വീണു എന്ന് മാതാവ് പറഞ്ഞത് പോലീസിന് തുടക്കം മുതൽ സംശയമുയർത്തിയിരുന്നു തുടർന്ന് ഡിവൈഎസ്പി കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടത്തി ഇന്നലെ വൈകിട്ടോടെ വനിതാ പോലീസ് മുബഷിറയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് സൂചന ലഭിച്ചിരുന്നു. ഇന്ന് രാവിലെ 10:30 ഓടെ ഡിവൈഎസ്പിയും സിഐ ബാബുമോനും വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് വ്യക്തമായത് കുഞ്ഞിനെ കിണറ്റിൽ എറിയാനുള്ള കാരണം വ്യക്തമായിട്ടില്ല വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന.
