കൊളച്ചേരി :- നവീകരിച്ച കൊളച്ചേരി ഗ്രാമപഞ്ചായത്ത് FHC കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്മ.എം അധ്യക്ഷത വഹിച്ചു.
ഡോക്ടർ പിയൂഷ്.എം (അഡീഷണൽ ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം കണ്ണൂർ), ഡോക്ടർ അനിൽ കുമാർ പി.കെ (ജില്ല പ്രോഗ്രാം മാനേജർ എൻ.എച്ച്.എം കണ്ണൂർ), ആന്റണി.എൻ (കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി), കെ.ബാലസുബ്രമണ്യൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ), അബ്ദുൽ അസീസ്.എം, പ്രേമാനന്ദൻ എൻ.വി, അനിൽ കുമാർ, സുരേന്ദ്രൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ ഇ.പി എന്നിവർ സംസാരിച്ചു. ഡോ.ഹേമ സ്വാഗതവും വാർഡ് മെമ്പർ ഗീത നന്ദിയും പറഞ്ഞു.

