മയ്യിൽ:- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ 41 ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 19 മുതൽ 21 വരെ കണ്ണൂരിൽ നടക്കുകയാണ്.സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് സംഘടനയുടെ നേതൃത്വത്തിൽ കൃഷി ഇറക്കുന്ന ‘നടീൽ ഉത്സവം' നവംബർ 6 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ,കയരളം - ഒറപ്പടി വയലിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.
ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ്.എസ്.പി . എ സംസ്ഥാന പ്രസിഡണ്ട് എം.പി.വേലായുധൻ മുഖ്യാതിഥിയായി പങ്കെടുക്കും.മയ്യിൽ പഞ്ചായത്തിൽ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട കെ.വി.സുധാകരൻ,എ.പി.കുഞ്ഞിരാമൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു .
നാട്ടരങ്ങ് പാട്ടിൻ്റെയും നാട്ടിപാട്ടിൻ്റെയും അകമ്പടിയോടെ നടക്കുന്ന നടീൽ ഉത്സവം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
