മാടായിപ്പാറയുടെ പൈതൃകം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മാടായിപ്പാറ സംരക്ഷണ സമിതി നടത്തുന്ന പഞ്ചദിന സായാഹ്ന സത്യഗ്രഹത്തിന് തുടക്കമായി


പഴയങ്ങാടി :- മാടായിപ്പാറയുടെ പൈതൃകം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മാടായിപ്പാറ സംരക്ഷണ സമിതി മാടായിപ്പാറയിൽ നടത്തുന്ന പഞ്ചദിന സായാഹ്ന സത്യഗ്രഹത്തിന് തുടക്കമായി. വൈകുന്നേരം 4 മണിക്ക്മു തൽ 6 മണി വരെയാണ് സത്യഗ്രഹം. മേയ് 11 ന് സമാപിക്കും.

പഹൽഗാമിലെ ആക്രമത്തിന് മറുപടി നൽകിയ ഇന്ത്യൻ പട്ടാളത്തിന് ദേശീയപതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടങ്ങിയ സത്യഗ്രഹം കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ.ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ നോവിച്ചാൽ പ്രകൃതി പൊറുക്കില്ല. ഇതിന്റെ ഉദാഹരണങ്ങൾ നമുക്ക് മുൻപിലെണ്ടന്നും മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് പറഞ്ഞു.

മാടായിപ്പാറ സംരക്ഷണസമിതി ചെയർമാൻ പി.പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.പി ചന്ദ്രാംഗദൻ, ഡോ.ബിൻസി മറിയ, മാടായി ക്കാവ് മാനേജർ എൻ.നാരായണ പിടാരർ, വി.പി മുഹമ്മദലി, സി. നാരായണൻ, ടി.എസ്.രവീന്ദ്രൻ, വി.വി.ചന്ദ്രൻ, മഹമൂദ് മാട്ടൂൽ, ഇ. ബാലകൃഷ്ണൻ, എ.വി.സനിൽ, എ.വി.രാജേന്ദ്രൻ, കെ.കുമാരൻ, യു.രാഘവൻ, പി.വിജയൻ, കക്കോപ്രവൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.


Previous Post Next Post