കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തും ; ഇന്നും നാളെയും മഴസാധ്യത


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം അൽപം നേരത്തേ എത്തിയേക്കും. സാധാരണ മേയ് 20ന് ആൻഡമാനിൽ എത്തുന്ന കാലവർഷം ഇത്തവണ 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്തുമെന്നാണ് കാലാവസ്‌ഥ വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കാലവർഷം കേരളത്തിൽ പ്രവേശിക്കും. 

കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷം ശരാശരിയിലും കൂടുതലായിരിക്കുമെന്നാണു കാലാവസ്‌ഥ വകുപ്പ് നൽകുന്ന സൂചന. എൽനിനോ പ്രതിഭാസം ഇല്ലാത്തതിനാൽ മികച്ച മൺസൂണിനുള്ള സാധ്യതയുണ്ട്. ഇത്തവണ രാജ്യത്ത് 105% വരെ മൺസൂൺ മഴ ലഭിച്ചേക്കുമെന്നു നേരത്തേ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നു ശക്തമായ കാറ്റിനും ഇന്നും നാളെയും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.

Previous Post Next Post