SYS അബുദാബി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു


തളിപ്പറമ്പ് :- SYS അബുദാബി കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയിലെ വിധവകൾക്ക് സാന്ത്വനമായി നൽകുന്ന വിധവാ പെൻഷൻ വിതരണത്തിന്റെ ജില്ലാ ഉദ്ഘാടനം തളിപ്പറമ്പ് കാര്യമ്പലത്തു വെച്ചു നടന്നു. SYS ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മലിന്റെ അധ്യക്ഷതയിൽ വിജിൻ എം.എൽ.എ വിതരണോദ്ഘാടനം ചെയ്തു. കെ.വി സമീർ ചെറുകുന്ന് അബ്ദുൽ ജബ്ബാർ അമാനി, ഇസ്മായിൽ കക്കാട്, മുസമ്മിൽ ചൊവ്വ, റിയാസ് കക്കാട്, ശംസുദ്ധീൻ സഖാഫി കൂനം എന്നിവർ സംസാരിച്ചു.

ജില്ലയിലെ ഒൻപത് സോണുകളിൽ നിന്ന് പ്രാദേശികമായി തെരെഞ്ഞെടുത്ത വളരെ പാവപ്പെട്ട വിധവകൾക്കാണ് പെൻഷൻ നൽകുന്നത്. എസ്.വൈ.എസ് അബൂദാബി കണ്ണൂർ ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് ഉപജീവന മാർഗമായി ആടും കൂടും പദ്ധതി, ഓട്ടോറിക്ഷ, തയ്യൽ മെഷീൻ വിതരണം, മഈശ പെട്ടിക്കട, ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി പൊതു കിണർ എന്നിവ എസ്.വൈ.എസ് കണ്ണൂർ ജില്ലാ കമ്മിറ്റി നൽകി വരുന്നുണ്ട്.
Previous Post Next Post