കണ്ണൂർ - മുംബൈ റൂട്ടിൽ കൂടുതൽ വിമാന സർവീസുകൾ ; ആഴ്ചയിൽ നടത്തുന്നത് 10 സർവീസുകൾ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയ്ക്കു പുറമേ എയർ ഇന്ത്യ എക്സ്‌പ്രസും കണ്ണൂർ-മുംബൈ സെക്ട‌റിൽ സർവീസ് ആരംഭിച്ചതോടെ കണ്ണൂരിൽ നിന്ന് ഏറ്റവുമധികം യാത്രക്കാർ സഞ്ചരിക്കുന്ന റൂട്ട് ആയി മുംബൈ മാറി. ആഴ്ചയിൽ 10 സർവീസാണു കണ്ണൂരിൽ നിന്നു മുംബൈ വിമാനത്താവളത്തിലേക്കും തിരിച്ചും നടത്തുന്നത്. 

ഇക്കഴിഞ്ഞ മാർച്ച് അവസാന വാരം വരെ ആഴ്‌ചയിൽ 4 ദിവസമായിരുന്നു കണ്ണൂരിനും മുംബൈയ്ക്കും ഇടയിൽ ഇൻഡിഗോ സർവീസ് നടത്തിയിരുന്നത്. സമ്മർ ഷെഡ്യൂളിൽ അതു പ്രതിദിന സർവീസായി ഉയർത്തി. ആഴ്‌ചയിൽ 3 ദിവസം എയർ ഇന്ത്യ എക്സ്പ്രസും ഈ റൂട്ടിൽ സർവീസ് തുടങ്ങി. ഡിജിസിഎ കണക്കുപ്രകാരം മേയിൽ കണ്ണൂരിൽ നിന്ന് ഏറ്റവുമധികം യാത്രക്കാർ ആഭ്യന്തര യാത്ര നടത്തിയത് കണ്ണൂരിനും മുംബൈയ്ക്കും ഇടയിലാണ്. കഴിഞ്ഞ മാസം 13,200 പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്തത്. ഇൻഡിഗോ 4899 രൂപ മുതലും എയർ ഇന്ത്യ എക്സ്പ്രസ് 5047 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക് ഈടാക്കുന്ന 5.

Previous Post Next Post