മുഹമ്മദ് ഷഫീഖിനെ പടിക്കച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു


മയ്യിൽ :- കേരള പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ റാങ്ക് ലിസ്റ്റിൽ 12-ാം റാങ്ക് നേടിയ നിരത്തു പാലത്തെ വി.കെ മുഹമ്മദ് ഷഫീഖിനെ പടിക്കച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ യുസഫ് പാലക്കൻ മൊമെന്റോ നൽകി ആദരിച്ചു.

 ഇ.പി അബ്ദുൾ റസാഖ് മൗലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷഫീക്ക്‌ സംസാരിച്ചു. വത്സരാജൻ, രാജേഷ്, നൗഫൽ മാസ്റ്റർ, പ്രശാന്ത് കാദർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു,  ആർ.പി മുഹമ്മദ്‌ അഷ്‌റഫ്‌ സ്വാഗതവും ഷാജിർ വി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post