സലാല :- പ്രവാസി മലയാളി ഒമാനിലെ സലാലയിൽ മരിച്ചു. മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സന്ദർശക വിസയിൽ ഒമാനിൽ എത്തിയ ഇദ്ദേഹം മുൻപും സലാലയിൽ ജോലി ചെയ്തിരുന്നു. സാഹിറയാണ് ഭാര്യ. മക്കൾ: സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്സൽ, ജാസ്മിൻ, ജസീല. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.