കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു


മയ്യില്‍ :- കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ടിനും മാലിന്യം അടിഞ്ഞ് കൂടുന്നതിനും പരിഹാരമാകുന്നു. കിഫ്ബി കണ്ണൂർ ജില്ലാ ഡിവിഷന്‍ അസിസ്റ്റൻ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സജിത്ത്, അസിസ്റ്റൻ്റ് എഞ്ചിനീയര്‍ റോജി, പഞ്ചായത്ത് അംഗം ബിജു വേളം, സിപിഎം ഏരിയ സെക്രട്ടരി എന്‍.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കി പുതുതായി ഓവുചാല്‍ നിര്‍മിച്ച് വെള്ളക്കട്ട് നീക്കം ചെയ്യാന്നുള്ള നടപടി എടുത്തു. ഈ പ്രദേശത്തേക്ക് മയ്യില്‍ ടൗണില്‍ നിന്നുള്ള മലിനജലവും മറ്റും ഒഴുകിയെത്തുന്നത് തടയാനും നടപടി ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ടാകുള്ള വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി സിപിഎം മയ്യില്‍ ഏരിയ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതിയും ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിരുന്നു. 

Previous Post Next Post