പാലക്കാട് :- ഷൊർണൂരിനും കണ്ണൂരിനുമിടയിൽ സർവീസ് നടത്തുന്ന അൺ റിസർവ്ഡ് പാസഞ്ചർ പ്രത്യേക തീവണ്ടി ജൂൺ 21 വരെ ഓടും. ഷൊർണൂരിൽ നിന്ന് ഉച്ചയ്ക്കുശേഷം 3.35-നു പുറപ്പെടുന്ന വണ്ടി (06031) രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി (06032) 11.45-ന് ഷൊർണൂരിലെത്തും.