മാലിന്യം കത്തിച്ചതിന് സ്ഥാപനങ്ങൾക്ക് പിഴ


കൊളച്ചേരി :- ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം കത്തിച്ചതിന് രണ്ട് സ്ഥാപനങ്ങൾക്ക് പിഴ. കൊളച്ചേരിപ്പറമ്പിലെ പാണ്ട സൂപ്പർമാർക്കറ്റ്, പാടിക്കുന്നിലെ ഫൈവ് സ്റ്റാർ തട്ടുകട എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. 

അവശേഷിച്ച മാലിന്യം സ്വന്തം നിലയ്ക്ക് നീക്കാനും നിർദേശിച്ചു. കെ.സജിത, കെ.ആർ അജയകുമാർ, ശരീകുൽ അൻസാർ, നിവേദിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Previous Post Next Post