കേരളത്തിൽ ഈ വർഷം കോവിഡ് ബാധിച്ചത് 5476 പേർക്ക്


തിരുവനന്തപുരം :- സംസ്‌ഥാനത്ത് ഈ വർഷം 5476 പേർക്ക് കോവിഡ് ബാധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ജനുവരി മുതൽ ഏപ്രിൽ വരെ 26 കേസുകളാണ് ഉണ്ടായിരുന്നത്. മേയിൽ 1937 കേസുകൾ കണ്ടെത്തിയപ്പോൾ ഈ മാസം ഇതുവരെ 3513 കേസുകൾ റിപ്പോർട്ട് ചെയ്തു. 

എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ-1476. കോട്ടയത്ത് 1079, തിരുവനന്തപുരത്ത് 849 എന്നിങ്ങനെ കേസുകൾ ഉണ്ടായി. കാസർഗോഡാണ് ഏറ്റവും കുറവ് കേസുകൾ 9 എണ്ണം. ഈ വർഷം 19 പേർ കോവിഡ് ബാധിച്ചു മരിച്ചു.

Previous Post Next Post