ഒറ്റ ടൂറിസ്റ്റ് വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം ; ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം നടപ്പാക്കും


കുവൈത്ത് സിറ്റി :- ഒറ്റ ടൂറിസ്റ്റ് വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാവുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നടപ്പാക്കും. പദ്ധതി നീണ്ടുപോകില്ലെന്ന് കുവൈത്തിൽ ചേർന്ന ജിസിസി വിദേശകാര്യമന്ത്രിമാരുടെ യോഗം വ്യക്തമാക്കി.

യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളാണ് സന്ദർശിക്കാനാവുക. ഗൾഫ് ഗ്രാൻഡ് ടൂർസ് എന്ന പേരിലാണ് ഈ വിസ.

Previous Post Next Post