കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ.പി ഗോപാലകൃഷണന്റെ അധ്യക്ഷതയിൽ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത്, ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വാർഡ് മെമ്പർ ഗീത വി.വി, മുണ്ടേരി ചന്ദ്രൻ, വേണുഗോപാൽ പി.വി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി ദേവരാജൻ സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.