കൊളച്ചേരി :- കേരളാ പ്രവാസി സംഘം കൊളച്ചേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പി.പി കുഞ്ഞിരാമൻ്റെ അദ്ധ്യക്ഷതയിൽ മയ്യിൽ ഏരിയ കമ്മറ്റി അംഗം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി കുമാരൻപീടിക - കരിയിൽ വയൽ കനാൽ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയും ലെനിൻ റോഡ് മയിലാടി റോഡിൽ നിന്ന് പള്ളിപ്പറമ്പ് റോഡ് മുക്കിലേക്കുള്ള പരമ്പരാഗതമായ നടവഴി ഗതാഗതമാക്കുന്നതിന് വേണ്ടിയും സമ്മേളനത്തിൽ പ്രമേയം പാസ്സാക്കി. ചടങ്ങിൽ വച്ച് SSLC, +2 പരീക്ഷാ വിജയികളെ മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : പി.പി കുഞ്ഞിരാമൻ
സെക്രട്ടറി : എൻ.അജയനെ