കക്കാട് പുഴയില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


കണ്ണൂര്‍:- കക്കാട് പുഴയില്‍ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം.അതിരകം സി എച്ച് നഗറിലെ നസീറിൻ്റെ മകൻ നഷിദ് (9) ആണ് മരിച്ചത്.കളിക്കുന്നതിനിടെ കാല്‍ തെറ്റിയ കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം.

നാട്ടുകാരും ഫയര്‍ ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Previous Post Next Post