നാറാത്ത് :- നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന കണ്ണാടിപ്പറമ്പിലെ യശോദ എന്നവരുടെ മുഴുവൻ ചികിത്സ ചെലവും പഞ്ചായത്തു വഹിക്കുക, തെരുവ് നായകൾക്ക് ഷെൽട്ടർ ഏർപ്പെടുത്തുക, ABC പദ്ധതിക്കുവേണ്ടി പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന് നൽകിയ ഫണ്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക വന്ധ്യം കാരണം നടത്തി എണ്ണം കുറക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. സി.കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മോഹനാംഗൻ സ്വാഗതം പറഞ്ഞു നികേത് നാറാത്ത്, സജേഷ് കല്ലെൻ, കെ.ഇന്ദിര, കെ.എം ഗംഗാധരൻ മാസ്റ്റർ, പി.ഹൈറുന്നിസ, എൻ.ഇ ഭാസ്കര മരാർ, മനീഷ് കണ്ണോത് എന്നിവർ സംസാരിച്ചു.