ചേലേരി :- തകർന്ന് കാൽനട യാത്ര പോലും ദുസ്സഹമായ നൂഞ്ഞേരി സതീശൻ പീടിക റോഡും സിദ്ധിഖ് മസ്ജിദ് - കോളനി റോഡും ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഈ റോഡുകൾ തകർന്നിട്ട് മാസങ്ങളായി. നിരവധി കാൽനടക്കാരും വാഹനങ്ങളും കടന്ന് പോകുന്ന ഈ റോഡുകളിലൂടെ സഞ്ചരിക്കുന്നവർ വലിയ ദുരിതമാണ് സഹിക്കുന്നത്.
യോഗത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം.വി അധ്യക്ഷത വഹിച്ചു. നൂറുദ്ധീൻ പി.വി, അനീഷ് പാലച്ചാൽ, അബ്ദുള്ള അക്ഷര എന്നിവർ സംസാരിച്ചു.