നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം പി.എൻ പണിക്കർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു


കൊളച്ചേരി :- നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം  വായനദിനത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. എഴുത്തുകാരി ഷീല നമ്പ്രം ഉദ്ഘാടനം ചെയ്തു. 'കതിവനൂർ വീരൻ' പുസ്തകം പരിചയപ്പെടുത്തി. സന്ദീപ.എ അദ്ധ്യക്ഷയായി.

വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ആദിത്യ.പി ഒന്നാംസ്ഥാനവും ലാവണ്യ.കെ രണ്ടാംസ്ഥാനവും അഞ്ജലി.എ മൂന്നാംസ്ഥാനവും നേടി. വായനശാല എക്സിക്യൂട്ടീവ് അംഗവും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ സുജിത്ത്.ഇ, ആദിത്യ.പി, ഷീല നമ്പ്രം എന്നിവർ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. സെക്രട്ടറി ഷീജ സ്വാഗതവും ഉദയകുമാർ നന്ദിയും പറഞ്ഞു.





Previous Post Next Post