കുറ്റ്യാട്ടൂർ :- പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനു വേണ്ടി അനുമോദന സദസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ടി.സി ഹരിദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, വി.പി നാരായണൻ മാസ്റ്റർ, വി.പി ബാബുരാജ് എന്നിവർ സംസാരിച്ചു. എം.കെ സജേഷ് സ്വാഗതം പറഞ്ഞു.