മയ്യിൽ :- മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യം കൂട്ടിയിട്ട നിലയിൽ. കഴിഞ്ഞ ഒരു മാസക്കാലമായി യാതൊരു നിയന്ത്രണവുമില്ലാതെ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലാണുള്ളത്.
പഞ്ചായത്ത് നിരീക്ഷണ ക്യാമറയ്ക്കു സമീപം ഗുരുതരമായ നിയമ ലംഘനമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നാണ് ജനങ്ങൾ പറയുന്നത്. മാലിന്യകൂമ്പാരം സൃഷ്ടിക്കുന്നവർക്കെതിരെ നടപടികൾ വേണമെന്നാണ് ഇവരുടെ ആവശ്യം.