മയ്യിൽ :- പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ പുനർജനി റീഹാബിലിറ്റേഷൻ സെന്റർ മയ്യിലിന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി രേഷ്മ ഉദ്ഘാടനം ചെയ്തു മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ഭരതൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ വി.പി രതി, ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ പ്രസിഡന്റ് എ.കെ രാജ്മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബഡ്സ് സ്കൂൾ ടീച്ചർ ബീന നന്ദി പറഞ്ഞു. ലയൺസ് ക്ലബ്ബ് അംഗങ്ങളായ സി.കെ പ്രേമരാജൻ, എ.ഗോപിനാഥൻ, പി.പി സജീഷ്, സ്കൂളിലെ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്ഥാപനകളുടെ വകയായി മധുരപലഹാരങ്ങളും, ഉച്ചഭക്ഷണവും നൽകി. തുടർന്ന് ബഡ്സ് സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.