ചട്ടുകപ്പാറ :- കേരള പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ നടന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുതിർന്ന പ്രവാസി അംഗവും കട്ടോളി മുൻ വാർഡ് മെമ്പറുമായ കെ.ഗോവിന്ദൻ പതാക ഉയർത്തി. സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രശാന്ത് കുട്ടാമ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.പ്രജിത്ത് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.വി ശിവൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ പി.സജേഷ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.സി വിജയൻ, വി.കെ രാജീവൻ, പി.ഗോപി, സിപിഐഎം വേശാല ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. 4 ക്ഷണിതാക്കൾ ഉൾപ്പടെ 25 അംഗ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏരിയ സമ്മേളന പ്രതിനിധികളായി 20 പേരെയും സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികൾ
വില്ലേജ് സെക്രട്ടറി : കെ.പ്രജിത്ത്
പ്രസിഡന്റ് : കെ.രതീഷ്
ട്രഷറര്‍ : പി.പി സജീവൻ