മയ്യിൽ :- പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്ത് ബസ്സ് ജീവനക്കാർ. ചെക്കിക്കുളം - മയ്യിൽ വില്ലേജ് ഓഫീസ് - പരിയാരം റൂട്ടിൽ സർവ്വീസ് നടത്തുന്ന തപസ്യ ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തത്.
വിദ്യാർത്ഥികളിൽ നിന്നും ബസ് ചാർജ്ജ് ഈടാക്കാതെ ഇന്ന് ബസ് സർവീസ് നടത്തി. മാസങ്ങളായി ഡയാലിസിസ് രോഗികൾക്കും അവരുടെ കൂടെ യാത്ര ചെയ്യുന്ന സഹായിക്കും ഈ ബസ്സിൽ സൗജന്യയാത്രയാണ്.