മാഹി :- ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ . ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി നാണു (61) ആണ് മരണപ്പെട്ടത് .മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30നാണ് അപകടം.
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ ഗോപാലൻ - ജാനു ദമ്പതികളുടെ മകനാണ്.
ഭാര്യ : ബീന
മക്കൾ : അഗിന, അനുരാഗ്
മരുമക്കൾ : മിറാഷ്, സുപർണ
സഹോദരങ്ങൾ : രാജൻ, വിജയൻ,ഉത്തമൻ, സരോജിനി, ബാബു, അശോകൻ, രവീന്ദ്രൻ