നാറാത്ത്:- നാടകകൃത്തും സംവിധായകനുമായ ജിജു ഒറപ്പടിയും കുടുംബവും സഞ്ചരിച്ച കാർ, കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെ തുടർന്ന് കാർഅപകടത്തിൽ പെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ സ്റ്റെപ്പ് റോ ഡിനു സമീപമാണ് സംഭവം.
കണ്ണൂരിൽനിന്നു മയ്യിൽ ഒറപ്പടി.യിലെ വീട്ടിലേക്ക് പോകുകയായിരുന്ന ജിജുവിൻറെ കാറിനു മു ന്നിൽ കൂറ്റൻ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടി യുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പന്നി ഓടിര ക്ഷപ്പെട്ടു. മയ്യിൽ പൊലീസിൽ പരാതി നൽകി.
നാറാത്ത് ബസാർ മുതൽ കാട്ടാമ്പള്ളി പാലം വരെയുള്ള രണ്ട് കിലോമീറ്റ റോളം ദുരം രാത്രികാലങ്ങളിൽ വിജനമാണ്. മുള്ളൻപന്നി, കാട്ടുപന്നി, തെരുവു നായ എന്നിവയുടെ ശല്യം ഈ ഭാഗങ്ങളിൽ കൂടി വരികയാണന്ന് യാത്രക്കാർ പറയുന്നു.