കണ്ണൂർ:- നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം റെയിൽവേ സ്റ്റേഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെ 11 പേർക്ക് കടിയേറ്റു. ഇന്നലെ കണ്ണൂർ പുതിയ ബസ് സ്റ്റാന്റ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി പേരെയാണ് തെരുവ് നായ കടിച്ചു പറിച്ചത്. ഇന്നലെ നഗരത്തിൽ 56 പേർക്ക് കടിയേറ്റിരുന്നു.